International

വന്‍ നിധിനിക്ഷേപം കാത്തിരിക്കുന്നു ; എവിടെയാണെന്നറിയുമോ ?

ന്യൂയോര്‍ക്ക് : നമ്മളെ കാത്ത് വന്‍ നിക്ഷേപം കാത്തിരിക്കുന്നു. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, യുറേനിയം എന്നിവയയാല്‍ സമൃദ്ധമായ നക്ഷത്രക്കൂട്ടത്തെയാണു മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റെറ്റികുലം 2 എന്നാണ് ഇതിനുപേര് നല്‍കിയിരിക്കുന്നത്.

സൂപ്പര്‍നോവയില്‍നിന്നോ ന്യൂട്രോണ്‍ സ്റ്റാര്‍ കൂട്ടിയിടി മൂലമോ വന്‍തോതില്‍ പുറംതള്ളപ്പെടുന്ന ന്യൂട്രോണുകളാണു വലിയ മൂലകങ്ങളുടെ സൃഷ്ടിക്കു കാരണമാകുന്നത്. ഇങ്ങനെ പുറംതള്ളപ്പെടുന്ന ന്യൂട്രോണുകള്‍ ഇരുമ്പ് ആറ്റങ്ങളുമായി ചേരും. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ റേഡിയോ ആക്ടീവ് ശോഷണം മൂലം പ്രോട്ടോണായി ന്യൂട്രോണ്‍ മാറും. ഇങ്ങനെയുണ്ടാകുന്ന പ്രോട്ടോണുകളാണത്രേ സ്വര്‍ണം അടക്കമുള്ള പുതിയ മൂലകങ്ങളെ സൃഷ്ടിക്കുന്നതെന്നാണു സിദ്ധാന്തം.

ഉല്‍ക്കകള്‍ വഴിയാണു സ്വര്‍ണം ഭൂമിയിലെത്തിയതെന്നും ഇവര്‍ വാദിക്കുന്നു. നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ പ്രത്യേകത പഠിച്ചാണു ശസ്ത്രജ്ഞര്‍ മൂലകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. എന്നാല്‍ നിധിനിറഞ്ഞ കുഞ്ഞന്‍ ഗ്യാലക്‌സിയില്‍ ഉടനെങ്ങും എത്തിപ്പെടാന്‍ മനുഷ്യനോ മനുഷ്യനിര്‍മിത പേടകങ്ങള്‍ക്കോ കഴിയില്ല. കാരണം ഒരു ലക്ഷം പ്രകാശവര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.5 1012 കിലോമീറ്റര്‍) അകലെയാണ് അതിന്റെ സ്ഥാനം.

shortlink

Post Your Comments


Back to top button