IndiaNews

പത്തുവയസ്സുള്ള കുട്ടികള്‍ക്കും വാര്‍ധക്യപെന്‍ഷന്‍

ഭോപ്പാല്‍: രാജസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഷിയോപൂര്‍ ജില്ലയില്‍ 10 വയസ്സുള്ള കുട്ടികള്‍ക്കും വര്‍ധക്യപെന്‍ഷന്‍ കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. അഗതികളെന്ന പേരിലാണ് പത്ത് വയസ്സിനും ഇരുപത് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നത്. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പെന്‍ഷന് അയോഗ്യരായ 200 ഓളം പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പകരം ശരിയായ വൃദ്ധജനങ്ങളെ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഷിയോപൂരിലെ ബടോട മുനിസിപ്പാലിറ്റി പ്രസിഡന്റ് ഭാരതി തൊമാര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button