NewsIndia

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി അമ്മയുടെ പേരു മാത്രം മതി

ന്യൂഡല്‍ഹി: കുട്ടിക്ക് പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ അച്ഛന്റെ പേരു വേണമെന്നു നിര്‍ബന്ധം പിടിക്കരുതെന്നു ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ പേരാണ് കുട്ടിയുടെ രക്ഷിതാവിന്റെ സ്ഥാനത്ത് ചേര്‍ക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രിയ്‌ക്കേ കുട്ടിയുടെ സ്വഭാവിക രക്ഷിതാവെന്ന സ്ഥാനത്തിന് അര്‍ഹതയുള്ളു എന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്ത് ഏകരക്ഷിതാക്കള്‍ പെരുകുന്നുണ്ടന്നും ഇത് അംഗികരിക്കേണ്ട കാര്യമാണെന്നും നീരിക്ഷിച്ചുകൊണ്ടാണ് കോടതിയുടെ ഈ തീര്‍പ്പ്. അവിവാഹിതരായ അമ്മമാര്‍ ലൈംഗീകതൊഴിലാളികള്‍, കൃത്രിമ ഗര്‍ഭദാരണത്തിലൂടെ അമ്മയായവര്‍, ബലാത്സംഗത്തിന് ഇരയായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, വിധവകള്‍ എന്നിവര്‍ക്കു മക്കളുടെ കാര്യത്തില്‍ പിതാവിന്റെ പേരു വേണമെന്നു നിഷ്‌കര്‍ഷിക്കാനാവില്ല. കുട്ടിക്ക് അച്ഛനില്ലാതാകുന്നത് ഒരു തെറ്റോ കുഴപ്പാമോ അല്ല. അതുകൊണ്ട് തന്നെ പിതാവിന്റെ പേര് രേഖപ്പെടുത്താത്ത അപേക്ഷകള്‍ നിരസിക്കാപ്പെടുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
പിതാവിന്റെ പേരു ചൂണ്ടിക്കാണിക്കാതെ മകള്‍ക്ക് പാസ്‌പോട്ടിനായി യുവതി നല്‍കിയ അപേക്ഷ തള്ളിയ ഡല്‍ഹി റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നടപടിക്കെതിരായ ഹര്‍ജിയിലാണ് ജസ്റ്റിസ് മന്‍മോഹന്റെ നടപടി. പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷയില്‍ പിതാവിന്റെ പേരു വയ്ക്കണം എന്നു നിയമം നിഷ്‌കര്‍ഷിക്കാത്തിടത്തോളം കാലം അങ്ങനെയൊരു നിബന്ധന വയ്ക്കാനാവില്ലന്നും ജസ്റ്റിസ് മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button