ഭോപാല്‍: ബിജെപി എം.പി മനോജ് തിവാരിക്കും സമാജ്വാദി പാര്‍ട്ടി നേതാക്കളായ ശിപാല്‍ യാദവ്, പ്രശാന്ദ് യാദവ് എന്നിവര്‍ക്കും മറ്റു രണ്ടു പേര്‍ക്കും എതിരെ കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ണ് ജൂണ്‍ 14 ന് മുമ്പ് പ്രതികളെ ഹാജരാക്കണമെന്ന് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് സത്യവാന് സിംഗ് പോലീസിനോട് ആവശ്യപ്പെട്ടു. പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചത്.
Post Your Comments