NewsInternational

കള്ളനെന്ന്‌ ആരോപിച്ചു യുവാവിനെ നാട്ടുകാര്‍ തീ കൊളുത്തി കൊന്നു

വെനിസ്വേലയിൽ കള്ളനെന്നു തെറ്റുധരിച്ച്‌ യുവാവിനെ ജീവനോടെ നാട്ടുകാര്‍ കത്തിച്ചു. മോഷ്ടിക്കാനിറങ്ങിയതാണെന്ന് കരുതിയാണ് ജോലി തേടിയിറങ്ങിയ യുവാവിനെ നാട്ടുകാർ കത്തിച്ചത്.70 വയസുള്ള വൃദ്ധന്റെ കൈയില്‍ നിന്ന്‌ 5 ഡോളര്‍ മോഷ്‌ടിച്ചു എന്ന കുറ്റമാണ്‌ ഇയാളുടെ പേരില്‍ ആരോപിച്ചിരുന്നത്‌. യുവാവ്‌ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിയത്‌ തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കി. കൂടാതെ നാട്ടുകാര്‍ക്ക്‌ ഇയാളുടെ പോക്കറ്റില്‍ നിന്ന്‌ 5 ഡോളര്‍ ലഭിക്കുകയും ചെയ്തു.

എന്നാല്‍ കൊല്ലപ്പെട്ടതിനു ശേഷമാണ്‌ ഇയാള്‍ നിരപരാധിയാണെന്നു തിരിച്ചറിഞ്ഞത്‌. തലയിലും ശരീരത്തിലും മര്‍ദ്ദിച്ച ശേഷം ഇയാളെ ജീവനോടെ കത്തിക്കുകയായിരുന്നു.കള്ളന്മാരുടെ ശല്യം മൂലം തെരുവിലൂടെ ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നു പോലീസില്‍ പരാതി പെട്ടിരുന്നു. എന്നാല്‍ പോലീസ്‌ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇതു ചെയ്‌തതെന്നു നാട്ടുകാര്‍ പോലീസിനോടു പറഞ്ഞു.

shortlink

Post Your Comments


Back to top button