India

ബസ് ഓടിക്കൊണ്ടിരിക്കെ പാലം തകര്‍ന്നു വീണു ; വീഡിയോ കാണാം

ജുനാഗഢ് : ബസ് ഓടിക്കൊണ്ടിരിക്കെ പാലം തകര്‍ന്നു വീണു. ഗുജറാത്തിലെ ജുനാഗഢിലാണ് സംഭവം. അപകടത്തില്‍ 25 യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.

കൃത്യ സമയത്ത് ഇടപെട്ട് ഡ്രൈവര്‍ പിറകിലുള്ള യാത്രക്കാരെ മുഴുവന്‍ മുന്‍വശത്തേക്ക് മാറ്റി ഭാരം ക്രമീകരിക്കുകയായിരുന്നു. പിന്നീട് യാത്രക്കാരെ മുഴുവന്‍ വണ്ടിയില്‍ നിന്നും ഇറക്കി ബസ് കയര്‍ ഉപയോഗിച്ച് കെട്ടിവലിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ബസ് പാലത്തില്‍ കയറി മറുവശത്ത് എത്തുന്നതിന് മുമ്പാണ് പാലം തകര്‍ന്നത്. ബസിന്റെ പിറകുവശത്തെ ചക്രം തകര്‍ന്നു വീണ പാലത്തിന്റെ മുകളില്‍ ഇരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.

 

shortlink

Post Your Comments


Back to top button