സെന്തായ്: തീവ്രവാദ ഫണ്ട് തടയാന്‍ പോരാടാനുറച്ച് ജി-7രാജ്യങ്ങള്‍. തീവ്രവാദശൃംഖലകളുടെ സാമ്പത്തികസ്രോതസ്സ് മരവിപ്പിക്കാനും അതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനുമാണ് ഏഴ് സമ്പന്ന രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയത്. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരുരാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് യാത്രചെയ്യുന്നതിനുമാണ് ഈ ശൃംഖലകള്‍ പണം ശേഖരിക്കുന്നത്. ജപ്പാനില്‍ അടുത്തയാഴ്ചയാണ് ജി-7 ഉച്ചകോടി. തീവ്രവാദ ഫണ്ടിനെതിരെ ഫലപ്രദമായ നിര്‍ദേശം ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്നാണ് ലോകനേതാക്കളുടെ വിശ്വാസം. ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യു.എസ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്
Post Your Comments