India

ബി.ജെ.പി വനിതാ നേതാവിന് നേരെ ആക്രമണം

കൊല്‍ക്കത്ത: നടിയും ബി.ജെ.പി നേതാവുമായ രൂപ ഗാംഗുലിക്കുനേരെ ആക്രമണം. കൊൽക്കത്തയിൽ ഡയമണ്ട് ഹാർബറിനു സമീപം വച്ചാണ് രൂപയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. രാഷ്ട്രീയ സംഘർഷമുണ്ടായ സൗത്ത് 24 പർഗാനയിലെ കാക്ദ്വിപ്പിൽ നിന്ന് തിരിച്ചുവരവെയാണ് രൂപ ഗാംഗുലിക്കു നേരെ ആക്രമണം ഉണ്ടായത്.  തലയ്ക്കു പരുക്കേറ്റ രൂപ ഗാംഗുലിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില പിന്നിട്ടതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് രൂപ ആരോപിച്ചു.

രൂപാ ഗാംഗുലി അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൗറ നോർത്ത് മണ്ഡലത്തിൽ നിന്ന് തൃണമൂലിന്റെ രത്തൻ ശുക്ലയ്ക്കെതിരെ മൽസരിച്ചു പരാജയപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button