India

ബി.ജെ.പിയുടെ എ.കെ.ജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി ● സി.പി.എം കേരളത്തില്‍ നടത്തുന്ന അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ എ.കെ.ജി ഭവന്‍ മാര്‍ച്ച്‌ അക്രമാസക്തമായി. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം നേരിടാന്‍ പോലീസ് വന്‍ സന്നാഹമാണ് ഒരുക്കിയിരുന്നത്.

അതേസമയം, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ബി.ജെ.പി സംസ്ഥാന-കേന്ദ്ര നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള കേന്ദ്ര നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button