ന്യൂയോര്‍ക്ക് : റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം വിടാനൊരുങ്ങി 28 ശതമാനം അമേരിക്കക്കാര്‍ . ഒരു അഭിപ്രായ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകോപനപരവും വംശീയവും കുടിയേറ്റ വിരുദ്ധവുമായ പരാമര്‍ശങ്ങളിലൂടെ വിവാദനായകനായ ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളില്‍ മുന്നേറ്റം തുടരുകയാണെങ്കിലും വലിയൊരു വിഭാഗം ട്രമ്പിനെതിരെ തിരിയുന്നതായാണ് ഇത് വ്യക്തമാക്കുന്നത്. ട്രമ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അയല്‍ രാജ്യമായ കാനഡയിലേയ്ക്ക് കുടിയേറാനാണ് ഇവര്‍ ആലോചിക്കുന്നത്.
Post Your Comments