ചാന്ദ്രമാസ കലണ്ടറിലെ വൈശാഖ മാസത്തില്‍ ആഘോഷിക്കുന്ന ബുദ്ധപൂര്‍ണ്ണിമയ്ക്ക് വെസാഖ് എന്നും വെസാഖ എന്നും പേരുകളുണ്ട്. ഗൌതമ ബുദ്ധന്‍റെ ജനനം, ബോധോദയം, ചരമം എന്നിവയുടെ ഉത്സവമാണ് ബുദ്ധപൂര്‍ണ്ണിമ. പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന ദിവസം ആഘോഷിക്കുന്നതിനാല്‍ “ബുദ്ധപൂര്‍ണ്ണിമ” എന്നും അറിയപ്പെടുന്നു.
ഇന്ന്‍ ബുദ്ധ പഗോഡകളില്‍ ബുദ്ധമാതാനുയായികള്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥനാ ശീലുകളോടെ ബുദ്ധ പതാകകള്‍ ഉയര്‍ത്തും. അഹിംസാ മന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി മനസ്സില്‍ ഉരുവിട്ടുറപ്പിച്ച് ബുദ്ധദേവന്‍റെ ആദ്ധ്യാത്മിക ചൈതന്യം ആത്മാവില്‍ കൂടുതല്‍ ദൃഡമായി വിളക്കിച്ചേര്‍ക്കുകയാണ് ബുദ്ധമത വിശ്വാസികള്‍ ഇന്ന് ചെയ്യുക.
ശാന്തിയും, സന്തോഷവും ലോകമെങ്ങും കളിയാടാന്‍ ഭഗവാന്‍ ബുധന്‍ 25 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉദ്ഘോഷിച്ച മഹദ്വചനനങ്ങള്‍ ബുദ്ധമത ആചാര്യന്മാര്‍ ശിഷ്യര്‍ക്കായി ഇന്ന് ഒരിക്കല്‍ക്കൂടി ഉറക്കെച്ചൊല്ലും.
ഏവര്‍ക്കും ബുദ്ധപൂര്‍ണ്ണിമയുടെ ആശംസകള്‍….
Post Your Comments