ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിനെ ഭീഷണിപ്പെടുത്തേണ്ടന്നും ഏതുതരം ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്കറിയാമെന്നും യെച്ചൂരി പറഞ്ഞു.
രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സി.പി.എം ഓര്‍ക്കണമെന്നും കേരളത്തിലെ സി.പി.എം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ തെരുവിലും പാര്‍ലമെന്റിലും നേരിടുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബൃന്ദാ കാരാട്ടും രവിശങ്കര്‍ പ്രസാദിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments