Kerala

ആര്‍.എസ്.പിയുടെ ചരമക്കുറിപ്പ്‌ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌

കൊല്ലം : തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി കേരള രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ആര്‍.എസ്.പിയെ പരിഹസിച്ച് പുറത്തിറക്കിയ ചരമക്കുറിപ്പ്‌ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌.

മാന്യരേ,

പരേതരായ ബേബി ജോണിന്റെയും ശ്രീകണ്ഠന്‍ നായരുടെയും മറ്റുള്ളവരുടെയും സൃഷ്ടിയായ ആര്‍.എസ്.പി 19.05.2016 വ്യാഴാഴ്ച കയ്യിലിരുപ്പ് കൊണ്ടുണ്ടായ അപകടം കൊണ്ട് ചത്തുപോയ വിവരം വ്യസനസമേതം അറിയിക്കുന്നു. – എന്നാണ് പരിഹാസ ചരമക്കുറിപ്പ്‌. സഞ്ചയനം 25 ാം തീയതി രാവിലെ 11 മണിക്ക് നടക്കുമെന്നും കുറിപ്പിലുണ്ട്. മരണവിവരം യഥാസമയം അറിയിക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക എന്നും കുറിപ്പില്‍ പറയുന്നു. സെക്രട്ടറി ആര്‍.എസ്.പി സംസ്ഥാന കമ്മറ്റി എന്ന പേരിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍.എസ്.പി അഞ്ച് സീറ്റിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസും മന്ത്രി ഷിബു ബേബി ജോണും പരാജയപ്പെട്ടു. എന്നാല്‍ ആര്‍.എസ്.പിയില്‍ നിന്ന് രാജിവച്ച് ഇടതുപക്ഷത്തേക്ക് വന്ന കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button