മൈസൂരു : കര്‍ണാടകത്തിലെ മൈസൂരുവില്‍ ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും നിയമനടപടി നേരിടേണ്ടി വരും. നിലവില്‍ മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കെതിരെ കൂടി നിയമനടപടി സ്വീകരിക്കുന്നതിനുള്ള നിയമഭേദഗതിയാണ് മൈസുരുവില്‍ കൊണ്ടു വരുന്നത്.
നിയമഭേദഗതി അനുസരിച്ച് ബാലവിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. അതിഥികള്‍ക്കെതിരെ പോസ്‌കോ നിയമം നിയമം ചുമത്താനും ശിപാര്‍ശയുണ്ട്. ഈ നിയമം ചുമത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാതെ നടക്കുന്ന വിവാഹങ്ങളില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയാലാണ് അതിഥികള്‍ക്കെതിരെ പോസ്‌കോ ചുമത്തുക.മൈസുരുവിലെ വിമെന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ നിയമഭേദഗതി നിര്‍ദ്ദേശിച്ചത്.
Post Your Comments