Kerala

ഒ.രാജഗോപാല്‍ പിണറായിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി നേമം മണ്ഡലത്തിലെ എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ.രാജഗോപാല്‍ കൂടിക്കാഴ്ച നടത്തി. എ.കെ.ജി സെന്‍ററിലെത്തിയാണ് രാജഗോപാല്‍ പിണറായിയെ കണ്ടത്.

എ.കെ.ജി സെന്‍ററിലെത്തിയ രാജഗോപാലിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.വിജയകുമാറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പിണറായിയെ കണ്ട് ആശംസകള്‍ അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളിലേക്ക് നീങ്ങിയ നേതാക്കള്‍ 10 മിനിറ്റോളം സംസാരിച്ചു. സൌഹൃദ സന്ദര്‍ശനമായിരുന്നുവെന്നും പൊതുവായ വിഷയങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button