മഞ്ചേശ്വരം : കാസര്‍ഗോഡ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയ വോട്ടുകളില്‍ പാകപ്പിഴ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍ മാര്‍ 2,08,145. ഇതില്‍ 76.19% വോട്ടുകളാണ് പോല്‍ ചെയ്യപ്പെട്ടത്. അതായത് : 1,58,584. ഇത് കമ്മീഷന് വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. നോട്ടയ്ക്ക് 646 വോട്ട് കിട്ടിയതായും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ കണക്ക് പ്രകാരം വിവിധ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് ഇപ്രകാരമാണ്.
വിവിധ സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ടുകളുടെ കണക്ക്.
പി.ബി.അബ്ദുൾ റസാക്ക്(IUML)- 56,870
കെ.സുരേന്ദ്രൻ (BJP)-56,781
സി.എച്ച്.കുഞ്ഞമ്പു(CPIM)- 42,565
ബഷീർ അഹമ്മദ് (PDP)-759
കെ.സുന്ദര (IND)-467
രവിചന്ദ്ര (BSP)-365
കെ.പി.മുനീർ (IND)-224
ജോൺ ഡിസൂസ (IND)-207
ആകെ: 1,58,238
സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം കൂടി കിട്ടിയ വോട്ടിന്റെ കൂടെ നോട്ട (646) കൂടി ചേര്‍ത്താല്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 158,884 ആകും. എന്നാല്‍ 158,584 ആണ് കമ്മീഷന്റെ കണക്കില്‍. ഇവ തമ്മില്‍ 300 വോട്ടുകളുടെ വ്യത്യാസമാണ് കാണുന്നത്. ഇത് എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. ക്ലറിക്കല്‍ തെറ്റാണോ എന്നും വ്യക്തമല്ല. ഏതായാലും തെരഞ്ഞെടുപ്പു കമ്മീഷൻ ഈ വിഷയത്തിൽ ഒരു കൃത്യത ഉടൻ വരുത്തുമെന്ന് കരുതാം.
Post Your Comments