Kerala

ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാല്‍ നേരിടും – പിണറായിയോട് കുമ്മനം

തിരുവനന്തപുരം ● ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാല്‍ എന്‍.ഡി.എ ശക്തമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണം കൈയില്‍ ലഭിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചുവിടുകയാണെന്നും ഇതു ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുമെന്ന് ഇടതു-വലതു മുന്നണികള്‍ ഒരേപോലെ പ്രചരിപ്പിച്ചു. ഇതു ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇതു താത്കാലിക വിജയം മാത്രമാണെന്നും സാംസ്കാരിക മൂല്യമുള്ള കേരളജനത ഇത് എല്ലാം കാലവും അനുവദിക്കില്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു

shortlink

Post Your Comments


Back to top button