മിനോസ്റ്റാ; ശൈത്യകാലത്ത് സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യം കാണാം. തടാകത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ മിനെസ്റ്റോയിലാണ് അവിസ്മരണീയ കാഴ്ച. മഞ്ഞുപാളികള്‍ വലിയ കുപ്പിച്ചില്ലുകള്‍ പോലെ ഒഴുകി വന്ന് ഒരു ഭാഗത്ത് കൂടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് സുപ്പീരിയര്‍. യുഎസ്-കാനഡ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതല വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലുതാണിത്. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് സുപ്പീരിയര്‍ തടാകം.
Post Your Comments