Uncategorized

തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്കില്‍ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ട്ടിയും രാഷ്ട്രീയനേതാവും ഏത്…?

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്കില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സംബന്ധിച്ച് ഔദ്ദ്യോഗിക കണക്ക് ഫേസ്ബുക്ക് പുറത്തുവിട്ടു. കേരളത്തിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ രാഷ്ട്രീയ വര്‍ത്തമാനങ്ങളില്‍ 68 ശതമാനവും ബി.ജെ.പിയെക്കുറിച്ചായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന സമയത്ത് ദേശീയ തലത്തിലെ കണക്കുകളിലും അനുകൂലമായോ പ്രതികൂലമായോ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ട്ടി ബി.ജെ.പി തന്നെയാണ്. എന്നാല്‍ ഇക്കാലയളവില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവ് ഉമ്മന്‍ചാണ്ടിയാണ്

സംസ്ഥാനത്തെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ബി.ജെ.പിക്ക് ശേഷം കൂടുതല്‍ ചര്‍ച്ച ചെയ്തത് സി.പി.എമ്മിനെക്കുറിച്ചാണ്. എന്നാല്‍ ബി,ജെ.പിയെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് സി.പി.എമ്മിനെക്കുറിച്ച് കേരളം സംസാരിച്ചത്. 34 ശതമാനം സി.പി.ഐ.എമ്മിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ 32 ശതമാനം പേര്‍ കോണ്‍ഗ്രസിനെ ചര്‍ച്ചാ വിഷയമാക്കി. സി.പി.ഐക്കുറിച്ച് സംസാരിച്ചവര്‍ 17 ശതമാനം മാത്രം.

രാഷ്ട്രീയ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പേര്‍ അനുകൂലമായോ പ്രതികൂലമായോ ഫേസ്ബുക്കില്‍ സംസാരിച്ചത്. രണ്ടാം സ്ഥാനം പക്ഷേ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ മോദി തന്നെയായിരുന്നു മലയാളികളുടെ മനസ്സിലെ നിറസാന്നിദ്ധ്യം.

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന സമയത്ത് ദേശീയ തലത്തിലും ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ചാവിഷയം ബിജെപിയെ ചുറ്റിപ്പറ്റിയായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ ആം ആദ്മി പാര്‍ട്ടിയും ശേഷം തമിഴ്‌നാട്ടിലെ ഡി.എം.കെയുമായിരുന്നു. അഞ്ചാം സ്ഥാനത്താണ് ഈ പട്ടികയില്‍ സി.പി.എമ്മിന്റെ സ്ഥാനം. ദേശീയ തലത്തിലെ കണക്കെടുക്കുമ്പോള്‍ ആറു ശതമാനം മാത്രമാണത്രെ സിപിഎമ്മിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

കഴിഞ്ഞ 90 ദിവസത്തെ വിവരങ്ങളാണ് ഇതിന് ഫേസ്ബുക്ക് അടിസ്ഥാനമാക്കിയത്. 142 മില്യന്‍ സംവാദങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്കില്‍ നടന്നതെന്നും കണക്കുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button