Kerala

ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍മ വേണം- സി.പി.എമ്മിന് ബി.ജെ.പിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി● ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍മ വേണമെന്ന് സി.പി.എമ്മിനോട് ബി.ജെ.പി. . ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം കേരളത്തില്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ തെരുവിലും നിയമസഭയിലും പാര്‍ലമെന്റിലും നേരിടും. ഭരണത്തിന്‍റെ മറവിൽ കേരളത്തിൽ അക്രമം അഴിച്ചു വിടാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിൻമാറണമെന്നും ബി.ജെ.പി കോർകമ്മിറ്റി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ നേടിയ വിജയം അക്രമം നടത്താനുള്ള അവസരമായി ഇടതു മുന്നണികാണരുതെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു

shortlink

Post Your Comments


Back to top button