ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീരിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. പാക് അധിനിവേശ കാശ്മീരില്‍ ചൈന നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കാശ്മീര്‍. ഇവിടെ നടത്തുന്ന എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Post Your Comments