ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വടക്കുകിഴക്കന്‍ റെയില്‍വേയുടെ ഇസത്ത്നഗര്‍ വര്‍ക്ക്ഷോപ്പിലേക്ക് സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്‍റെ ആദ്യകോച്ച് എത്തി. 9 കോച്ചുകളുള്ള ടാല്‍ഗോ ട്രെയിനിന്‍റെ ആദ്യ കോച്ച് ഇസത്ത്നഗര്‍ വര്‍ക്ക്‌ഷോപ്പില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരീക്ഷണ ഓട്ടങ്ങള്‍ക്ക് വിധേയമാകും.
മെയ് 7-ന് മുംബൈ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് മള്‍ട്ടി-ആക്സില്‍ ട്രക്കുകളായ മാഫിസില്‍ യാത്ര ആരംഭിച്ച ടാല്‍ഗോ ഇന്നലെയാണ് ഇസത്ത്നഗര്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയത്. മിച്ചമുള്ള 8 കോച്ചുകളും രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചേരും.
പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ട്രെയിന്‍ സെറ്റ് ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ പരീക്ഷണ ഓട്ടങ്ങള്‍ക്ക് വിധേയമാക്കുന്നത്. നേരത്തെ, ടാല്‍ഗോ ഇന്ത്യയില്‍ നടത്തിയ വെഹിക്കിള്‍ ഡൈനാമിക്സ് സിമുലേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ 198 kmph കെയര്‍ വേഗത കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണെന്ന് തെളിഞ്ഞിരുന്നു. മധുര-പല്‍വാല്‍ റൂട്ടില്‍ പരീക്ഷണ ഓട്ടങ്ങള്‍ നടത്താന് ഉദ്ദേശിക്കുന്ന ടാല്‍ഗോ ട്രെയിന്‍ പക്ഷേ 180 kmph എന്ന അടിസ്ഥാന വേഗതയിലെ ഓടൂ എന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിനായ ഗതിമാന്‍ എക്സ്പ്രസ്സും (160 kmph) മധുര-പല്‍വാല്‍ റൂട്ടില്‍ ആയിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ടാല്‍ഗോ ട്രെയിന്‍ പരീക്ഷണ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരു പുതിയ യുഗത്തിന്‍റെ തുടക്കമാകും അത്.
Post Your Comments