Kerala

ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം : കഴക്കൂട്ടത്ത് കുഴിവിള എം.ജി.എം.സ്‌കൂളിന് സമീപം കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ വര്‍ഷോപ്പിലെ ബസും ടെക്‌നോപാര്‍ക്കിലെ ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരണമടഞ്ഞു. ശിവകുമാര്‍ (45) കരമനയാണ് മരണമടഞ്ഞ നിലയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. സുരേന്ദ്രന്‍ (53) തിരുപുറം, അജിത് (43) ആറ്റിങ്ങല്‍, രതീഷ് (30) അവനവഞ്ചേരി, മനുകുമാര്‍ (33) മരപ്പാലം, വിജി രാജേഷ്(39) കരമന, ഉണ്ണി (40) കഴക്കൂട്ടം എന്നിവരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ വന്നവര്‍.

ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ടൂറിസ്റ്റ് വാഹനത്തിന്റെ ഡ്രൈവറായ ഉണ്ണിക്ക് കാലിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്. വണ്ടി പൊളിച്ചാണ് ഉണ്ണിയെ പുറത്തെടുത്തത്.

shortlink

Post Your Comments


Back to top button