തിരുവനന്തപുരം : കെ.മുരളീധരനെ പ്രതിപക്ഷ നേതാവാക്കാന്‍ നീക്കം. പ്രതിപക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരാണ് ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ചെന്നിത്തലയ്ക്ക് പകരം ഐ ഗ്രൂപ്പുകാരന്‍കൂടിയായ കെ. മുരളീധരനെ പ്രതിപക്ഷ നേതാവാക്കാനാണ് എ ഗ്രൂപ്പ് നീക്കം.
അതേസമയം പ്രതിപക്ഷ നേതാവ് ആരെന്ന തീരുമാനത്തിനു ഘടകകകക്ഷികളുടെ നിലപാടും പ്രസക്തമാകുമെന്നിരിക്കെ ഉമ്മന്‍ചാണ്ടിക്ക് പരസ്യ പിന്തുണ നല്കി കെ.എം. മാണി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിക്ക് ആ സ്ഥാനം വേണ്ടെന്നു പറഞ്ഞാലും ചെന്നിത്തല അവിടേക്കെത്തുന്നത് തടയുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി ഐ ഗ്രൂപ്പുകാരന് കൂടിയായ കെ.മുരളീധരനെ ഇറക്കി ഗ്രൂപ്പിനുള്ളില്‍ പോരു ശക്തമാക്കി ചെന്നിത്തലയെ ഒഴിവാക്കുകയാണ് ലക്ഷ്യം.
എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് പാര്‍ലമെന്ററി ചെന്നിത്തലയ്ക്കായി പ്രതിപക്ഷ നേതാവ് സ്ഥാനമാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. ജയിച്ചു വന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണെന്നതും ഈ നീക്കത്തിനു പിന്നിലുണ്ട്.
Post Your Comments