തൃശൂര്‍: കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകര്‍ ഇഷ്ടികകൊണ്ട് ഇടിച്ചാണ് പ്രമോദ് കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Post Your Comments