തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷമുള്ള ആഹഌദപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുടള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി മുതല്‍ തന്നെ പൊലീസ് പട്രോളിംഗ് സജീവമാക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ സംസ്ഥാനത്തുടനീളം പൊലീസ് സേനയെ വിന്യസിചട്ചിട്ടുണ്ട്. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്.
Post Your Comments