ന്യൂഡല്‍ഹി : ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌നചിത്രം പ്രചരിപ്പിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഡല്‍ഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന് സസ്‌പെന്‍ഷന്‍ കിട്ടിയത്.
ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറായ ട്രാന്‍സ്‌ജെന്‍ഡര്‍ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷനില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ വസ്ത്രമുരിഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നൂപുര്‍ പ്രസാദ് അറിയിച്ചു. സംഭവത്തില്‍ ഐ.ടി ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Post Your Comments