IndiaNews

മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിന് ടവറിന്റെ മുകളിൽ കയറി യുവതികളുടെ പ്രതിഷേധം

ഹൈദരാബാദ് : ഹൈദരാബാദിലെ അഡ്ഡഗുട്ടയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ യുവതികളുടെ പ്രതിഷേധം. വീടിനടുത്തായുള്ള കെട്ടിടത്തില്‍ ടവര്‍ സ്ഥാപിച്ചതിനെതിരെ ടവറില്‍ കയറി ഇരുന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് ഈ കോളനിയിലെഒരു കെട്ടിടത്തിന് മുകളില്‍ ടവര്‍ വന്നത്

ബുധനാഴ്ച്ച രാവിലെയോടെ ടവര്‍ കണ്ട പരിസരവാസികള്‍ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ഇതിനിടെയാണ് രണ്ട് യുവതികള്‍ ടവറിന് മുകളില്‍ കയറി നിലയുറപ്പിച്ചത്. പ്രതിഷേധക്കാരില്‍ ചിലര്‍ ടവറിലേക്കുള്ള കേബിള്‍ വയറുകള്‍ അറുത്ത് മാറ്റുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി കെട്ടിട ഉടമയുമായ ചര്‍ച്ച നടത്തിയ ശേഷം ടവര്‍ മാറ്റി സ്ഥാപിക്കാമെന്ന ഉറപ്പിന്‍മേല്‍ ഉച്ചയോടെ യുവതികള്‍ ടവറില്‍ നിന്നും താഴെ ഇറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button