ന്യൂഡല്‍ഹി: യോഗ ദിനത്തില്‍ ഓം ചൊല്ലേണ്ടന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. അന്നേ ദിവസം മറ്റ് മന്ത്രോച്ചാരണങ്ങളും നിര്‍ബന്ധപൂര്‍വ്വം ചെയ്യേണ്ടതില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വമേധയാ ഓം ചൊല്ലുന്നതിന് തടസമില്ല. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായാണ് ആയുഷ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
യോഗാ ദിനത്തില്‍ മന്ത്രോച്ചാരണങ്ങള്‍ നിര്‍ബന്ധമാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തു വന്നിരുന്നു. വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരും നിര്‍ബന്ധപൂര്‍വ്വം മന്ത്രോച്ചാരണം ചെയ്യേണ്ടതില്ലെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയത്. യോഗയുടെ ഭാഗമായി മന്ത്രോച്ചാരണം നിര്‍ബന്ധമാണെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം പിന്‍വലിക്കുന്നതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രോച്ചാരണത്തിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
Post Your Comments