കൊച്ചി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) ലയിപ്പിക്കും. പൊതുമേഖലയിലെ ഭാരതീയ മഹിള ബാങ്ക് 2013ല്‍ മാത്രമാണ് നിലവില്‍ വന്നത്. പ്രതീക്ഷിച്ച തോതിലുള്ള പ്രവര്‍ത്തനം കാഴിച വയ്ക്കാന്‍ ബാങ്കിനു കഴിയാതെ പോയതാണ് ലയനത്തിന് പരിഗണിക്കപ്പെടാന്‍ കാരണം.
എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് അനുബന്ധ ബാങ്കുകള്‍. ഇവയുടെ ബോര്‍ഡ് യോഗം വെവ്വേറെ ചേര്‍ന്ന് എസ്ബിഐയില്‍ ലയിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതയാണു സൂചന.
ആഗോളതലത്തില്‍ മത്സരിക്കാന്‍ വന്‍കിട ബാങ്കുകളാണ് ആവശ്യം എന്ന ചിന്താഗതിയുടെ ഫലമാണു ലയന നീക്കം. രാജ്യത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ കൂട്ടത്തില്‍ പോലും സ്ഥാനമില്ല. ആഗോള ബാങ്കുളുടെ നിരയില്‍ അറുപത്തേഴാം സ്ഥാനം മാത്രമാണ് എസ്ബിഐയ്ക്ക് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുത്താല്‍ എസ്ബിഐ 37 ലക്ഷം കോടി രൂപയുടെ ബാങ്കായി മാറും.
Post Your Comments