Life StyleSpirituality

എല്ലാവരാലും ക്രൂരനെന്നു തെറ്റിദ്ധരിക്കപ്പെട്ട രാവണന്‍ സത്യത്തില്‍ ഒരു വില്ലനല്ല; മാതൃകാഗുണങ്ങളുടെ നിറകുടം

നമ്മുടെ പുരാണേതിഹാസങ്ങളനുസരിച്ച് രാവണനെ ചിത്രീകരിച്ചിരിക്കുന്നത് ശരിക്കുമൊരു ക്രൂര കഥാപാത്രമായാണ്. സീതാദേവിയെ അപഹരിച്ചതും തുടങ്ങി പലവിധ ആരോപണങ്ങളാണ് രാവണനുമേലുള്ളത്. ഒരിക്കലും മാപ്പു കൊടുക്കാന്‍ കഴിയാത്ത രീതിയിലുള്ള കൃത്യങ്ങളാണ് രാവണന്‍ ചെയ്തു കൂട്ടിയിട്ടുള്ളത്. തിന്‍മയുടെ മേല്‍ നന്‍മ നേടിയ വിജയമായാണ് നാം ദസറ ആഘോഷിക്കുന്നത്. രാജ്യമെങ്ങും ദസറ ആഘോഷിക്കുന്ന ഈ ദിവസം നാം രാവണനില്‍ നിന്ന് കണ്ടു പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വിശ്വാസത്തിന്റെ ശക്തി

ലോകത്ത് ഒരു പക്ഷേ ഏറ്റവും ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയായിരിക്കും രാവണന്‍. തന്റെ വിശ്വാസത്തിന്റെ ശക്തി കൊണ്ട് രാവണന്‍ തന്റെ പത്ത് തലകള്‍ വരെ അറുത്ത് ഭഗവാന്‍ ശിവന് സമര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പുരാണം.

അറിവാണ് രാവണന്റെ ശക്തി

അറിവാണ് തന്റെ രാവണന്റെ ഏറ്റവും വലിയ ശക്തി. എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാനുള്ള വിവരം രാവമനുണ്ടായിരുന്നു. കലയാകട്ടെ സാഹിത്യമാകട്ടെ എല്ലാ വിഷയങ്ങളിലും രാവണന്‍ പ്രഗത്ഭനമായിരുന്നു.

മഹാരാവണന്‍ മഹാ ബ്രാഹ്മണന്‍

മഹാ രാവണന്‍ അറിയപ്പെട്ടിരുന്നത് മഹാബ്രാഹ്മണന്‍ എന്നായിരുന്നു. കമ്പ രാമായണത്തില്‍ രാവണനെക്കുറിച്ചും ശക്തിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

പ്രജാക്ഷേമ തല്‍പ്പരനായ രാജാവ്

അറിവിലും വിശ്വാസത്തിലുമെല്ലാം രാവണന്‍ മുന്‍പിലാണെങ്കിലും പ്രജാക്ഷേമ തല്‍പ്പരനായ നല്ലൊരു രാജാവായാണ് രാവണന്‍ ലോകമെങ്ങും അറിയപ്പെടുന്നത്. ഹിന്ദു പുരാണം അനുസരിച്ച് ലങ്ക വിശ്വകര്‍മ്മാവ് രൂപീകരിക്കുമ്പോള്‍ രാവണന്‍ എല്ലാ നിലയിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഉണ്ടായിരുന്നു.

മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളില്ല

രാവണന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ് ഇത്. അസൂയ കുശുമ്പ് തുടങ്ങിയ മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങളൊന്നും രാവണനില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ രാവണന്റെ കഥാപാത്രത്തിന് കഴിയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button