NewsInternationalGulf

സമ്മാനം വാങ്ങാന്‍ ആളെത്തിയില്ല; ലുലുവിന്റെ ‘സമ്മാന കാര്‍’ ഇനി റെഡ് ക്രസന്റിന്

അബുദബി: ലുലു ഗ്രൂപ്പിന്റെ സമ്മാനപദ്ധതിയിലെ ഒന്നാംസമ്മാനമായ കാര്‍ എമിറേറ്റ്‌സ് റെഡ്ക്രസന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വാര്‍ഷിക നറുക്കെടുപ്പിന്റെ ഭാഗമായി ഒന്നാം സമ്മാനവിജയിക്ക് ലഭിക്കേണ്ട വാഹനമാണിത്. എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞിട്ടും വിജയി സമ്മാനം തേടിയെത്താത്തതിനെതുടര്‍ന്നാണ് റെഡ് ക്രെസന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം നല്‍കാന്‍ ലുലു ഗ്രൂപ്പ് മാനേജ്‌മെന്റ് തീരുമാനിച്ചത്.

ബനിയാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ റീജണല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, എമിറേറ്റ്‌സ് റെഡ് ക്രെസന്റ് മാനേജര്‍ സലിം സുല്‍ത്താന്‍ അല്‍ സുവൈദിക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button