ടെഹ്‌റാന്‍ : ഇന്ത്യ കൊടുക്കാനുള്ള കിട്ടാക്കടം 43,000 കോടി ഇറാന് ലഭിക്കുന്നു. ഏകദേശം 650 ബില്യണ്‍ ഡോളര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എണ്ണ വാങ്ങിയ ശേഷം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യ തടഞ്ഞുവെച്ച പണമായിരുന്നു ഇത്. ഇറാന്‍ ആണവ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാന്‍ അമേരിക്ക നടത്തിയ നീക്കത്തിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദത്തില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരായിരുന്നു ഇടപാട് നടത്തിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഇറാന്‍ സന്ദര്‍ശിക്കുകയാണ്. കുടിശ്ശിക പെട്ടെന്ന് കൊടുത്തുതീര്‍ക്കാന്‍ ഇതാണ് കാരണമായത്. രണ്ട് ദിവസത്തിനുള്ളില്‍ പണം കൈമാറും. ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് യു.എസ് ബാങ്കുകള്‍ക്ക് വിലക്കുള്ളതിനാല്‍ ഡോളറിന് പകരം യൂറോയിലായിരിക്കും കുടിശ്ശിക കൈമാറുക.
2008ല്‍ ഇറാന്‍ സമുദ്രമേഖലയില്‍ ഒ.എന്‍.ജി.സി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ ഖനനം നടത്തുന്നതിന് വന്‍ ശക്തി രാജ്യങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം തടസ്സമായിരുന്നു. ഉപരോധം ഭാഗികമായി പിന്‍വലിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പൂര്‍വസ്ഥിയിലാക്കാന്‍ കഠിനശ്രമമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.
Post Your Comments