ഒഴിഞ്ഞ ജയിലുകള്‍ അഭയാർത്ഥികള്‍ക്കായി തുറന്നുകൊടുത്ത് മാതൃകയാവുകയാണ് നെതർലാൻഡ്സ് ഭരണകൂടം. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ അളവ് കുറഞ്ഞതോടെ പല ജയിലുകളും കാലിയായതാണ് അഭയാർത്ഥികള്‍ക്ക് ഗുണകരമായത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും അഭയാർത്ഥികളായി 50,000ത്തോളം പേർ ഈ വർഷം നെതര്‍ലാൻഡ്സില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
അഭയാർത്ഥികള്‍ക്ക് ഇവിടെ ജോലിയെടുക്കാന്‍ അനുവാദമില്ല. പലരും ഡച്ച് ഭാഷയും സൈക്കിള്‍ സവാരിയും പഠിച്ചുകഴിഞ്ഞു. പലരും ഇതില്‍ സ്വസ്ഥരാണ്. എന്നാല്‍ അഭയാർത്ഥികളില്‍ ചിലർക്കെങ്കിലും തങ്ങള്‍ ജയിലില്‍ കഴിയുന്നു എന്ന കരുതലുണ്ട്. ഇത് കുട്ടികളുള്‍പ്പെടെയുള്ളവരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും പലരും പറയുന്നുണ്ട്. പുലിസ്റ്റര്‍ പുരസ്കാരത്തിനർഹനായ ഫോട്ടോഗ്രാഫർ മുഹമ്മദ് മുഹ്സീന് ആണ് അസോസിയേറ്റ് പ്രസിന്റെ ചീഫ് ഫോട്ടോഗ്രാഫറായി അഭയാർത്ഥികൾക്കൊപ്പം സഞ്ചരിക്കുന്നത്.
കുറച്ചുനാളത്തേക്കെങ്കിലും തങ്ങള്‍ സുരക്ഷിതരാണല്ലോയെന്നാണ് പലരുടേയും വാക്കുകള്‍ എന്ന് മുഹ്സീന് പറയുന്നു.
Post Your Comments