NewsInternational

ആശുപത്രിയിലേക്ക് പോകവെ ഗര്‍ഭിണി വാഹനാപകടത്തില്‍ മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു

കേപ് ഗിരാര്‍ഡ്യു:കാറപകടത്തില്‍ ജീവന്‍ വെടിഞ്ഞ അമ്മയുടെ വയറ്റില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ മീഡിയനില്‍ ഇടിച്ച് മറിച്ചയുകയായിരുന്നു. ഇതിനിടെ സാറയും മാറ്റും തെറിച്ചുവീണു. പോലീസ് എത്തി സാറയേയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പ് സാറ മരണമടഞ്ഞു. എന്നാല്‍ അടിയന്തിരമായ സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ രക്ഷിച്ചെടുക്കുകയായിരുന്നു. സാരമായ പരിക്കുകള്‍ പറ്റിയ റൈഡര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുഞ്ഞാണ് സാറയ്ക്ക് ജനിച്ചത്. കുട്ടിയ്ക്ക് മാഡിസണ്‍ എന്ന പേരിട്ടതായും വെന്റിലേറ്ററിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച കുട്ടിക്ക് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അമ്മയുടെ മരണത്തോടെ ഓക്സിജന്‍ കിട്ടാതെ കുഞ്ഞിന്‍റെ തലച്ചോറിന് വല്ല പരിക്കും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഡോക്ടര്‍മാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button