ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവള ഭീകരാക്രമണ കേസില്‍ ജയ്ഷ്-ഇ മുഹമ്മദ് തലവന്‍ മൌലാന മസൂദ് അസ്ഹറിനും സഹോദരന്‍ അബ്ദുള്‍ റൌഫിനും എതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. വ്യോമതാവളത്തിനു നേര്‍ക്കു നടന്ന ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
മൌലാന മസൂദ് അസ്ഹറിനും സഹോദരനുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ നേരത്തെ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ പ്രത്യേക കോടതി ഇരുവര്‍ക്കുമെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments