KeralaNewsUncategorized

മരം മുറിക്കൽ ;മുഖ്യമന്ത്രിക്കും ബാബുവിനുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരംമുറിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. അനധികൃതമായി മരം മുറിച്ചത് വഴി സര്‍ക്കാരിന് 30 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചത്.

വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും, ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ അനധികൃതമായി ഇടപെട്ടെന്ന് പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button