India

സ്വാമിക്കെതിരേ അവകാശ ലംഘനത്തിനു നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കി. ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റില്‍നിന്നുള്ള വിവരം, ആഗസ്ത വെസ്റ്ലാന്‍ഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള തെളിവുകളായി അവതരിപ്പിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് എംപി ശാന്താറാം നായിക് നോട്ടീസ് നല്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, ഓസ്കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ക്കെതിരായി സ്വാമി സഭയില്‍ ഹാജരാക്കിയ വിവരങ്ങള്‍ ഒരു വെബ്സൈറ്റില്‍നിന്നുള്ളതാണ്. ഈ രേഖകളുടെ ആധികാരികതയാണു സ്വാമി അവകാശപ്പെടുന്നതെങ്കില്‍, സ്വാമിയുടെ കൈവശം ഉണ്ടെന്ന് പറയുന്ന തെളിവുകളെല്ലാം ഇത്തരത്തിലുള്ളതാണെന്നു കരുതേണ്ടിവരുമെന്നും രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്കു നല്‍കിയ നോട്ടീസില്‍ പറയുന്നു.

shortlink

Post Your Comments


Back to top button