KeralaNews

ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചത് ടോയ്ലറ്റിലെ വെള്ളം ; ട്രെയിനിൽ സംഘർഷം

കോഴിക്കോട്: ട്രെയിനില്‍ തയ്യാറാക്കിയ സൂപ്പില്‍ ടോയ്ലറ്റിലെ വെള്ളം ചേര്‍ത്തെന്ന് പരാതി. എറണാകുളത്ത് നിന്നും മുംബൈയിലേക്കുള്ള തുരന്തോ എക്സ്പ്രസ്സിലാണ് തക്കാളി സൂപ്പില്‍ ടോയ്ലറ്റിലെ വെള്ളം ചേര്‍ക്കുന്നത് യാത്രക്കാരന്‍ കണ്ടത്.

എറണാകുളത്ത് നിന്നും ട്രെയിന്‍ കോഴിക്കോട് എത്തുന്നതിന് മുന്‍പാണ് സൂപ്പില്‍ ടോയ്ലറ്റിലെ വെള്ളം ചേര്‍ത്തതായി യാത്രക്കാരന്‍ കണ്ടത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ യാത്രക്കാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ സംഘര്‍ഷം സൃഷ്ടിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.20 നാണ് ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് . സംഭവത്തില്‍ യാത്രക്കാര്‍ ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ മാസ്റ്റര്‍ക്ക് പരാതി നല്‍കി. സംഘര്‍ഷത്തെ തുടര്‍ന്ന് 15 മിനിറ്റോളം ട്രെയിന്‍ പിടിച്ചിട്ടു. സൂപ്പില്‍ വെള്ളം ചേര്‍ത്ത ജോലിക്കാരെയും യാത്രക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Post Your Comments


Back to top button