NewsIndia

ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഭാര്യ ഛേദിച്ചു

ബംഗളൂരു: മൊബൈല്‍ പരിശോധിച്ച ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഛേദിച്ചതായി പരാതി. ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലാണ് സ്‌കൂള്‍ അധ്യാപിക സുനീത സിങ് കറിക്കത്തികൊണ്ട് ഭര്‍ത്താവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ ചന്ദ്രകാന്ത് സിങ്ങിന്റെ വലതുകയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചത്. ചന്ദ്രകാന്ത് സിങ്ങിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി.

സുനീത സിങ്ങിന് എതിരെ എച്ച്.എസ്.ആര്‍ ലേഔട്ട് പൊലീസ് കേസെടുത്തു.
സര്‍ജാപുര കൈക്കൊണ്ടനഹള്ളിയിലാണു സുനീതയും ചന്ദ്രകാന്തും താമസിക്കുന്നത്. സുനീത പച്ചക്കറി അരിയുന്നതിനിടെ, ചന്ദ്രകാന്ത് തന്റെ ഫോണിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ കറിക്കത്തികൊണ്ടു ചന്ദ്രകാന്തിന്റെ കൈവിരലുകള്‍ ഛേദിക്കുകയായിരുന്നു.സുനീത സുഹൃത്തുക്കള്‍ക്കയച്ച ചില അശ്ലീല സന്ദേശങ്ങള്‍ ചന്ദ്രകാന്ത് കാണാനിടയായതാണ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലീസ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button