കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ടിനു ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂർ പേരാവൂർ ഇരിട്ടി ചിങ്ങാംക്കുണ്ടം വാട്യറ 20-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജുവാണ് അറസ്റ്റിലായത്. പാനൂർ മുതിയങ്ങ ശങ്കരവിലാസം സ്കൂളില്‍ പ്രസൈഡിങ് ഓഫിസറിന്റെ പരാതിയെ തുടർന്ന് സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തലശേരി കതിരൂർ ഹൈസ്കൂൾ 25-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച ജീഷ് രാജ്(21) എന്നയാളെ യു.ഡി.എഫ് സ്ഥാനാർഥി എ.പി. അബ്ദുല്ലക്കുട്ടി ഇടപെട്ട് പൊലീസിനു കൈമാറി.
Post Your Comments