KeralaIndia

LIVE UPDATES: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

POLL OF EXIT POLS

ന്യൂഡല്‍ഹി ● വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കേരളത്തില്‍ ഇടതിന് വന്‍ മുന്നേറ്റമെന്ന് ഇന്ത്യടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു. എല്‍.ഡി.എഫ് 88 മുതല്‍ 101 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടുഡേ സര്‍വേ പറയുന്നു. യു.ഡി.എഫിന് 38 മുതല്‍ 48 സീറ്റുകള്‍ ലഭിക്കുമെന്നും ബി.ജെ.പിയ്ക്ക് പൂജ്യം മുതല്‍ മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു.

നഗരങ്ങളിലും ഗ്രാമങ്ങളിലും ഇടതിന് വ്യക്തമായ മേല്‍ക്കൈ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍ക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കെ.എം.മാണി, കെ.ബാബു, എം.കെ.മുനീര്‍, പി.മോഹനന്‍ എന്നിവരാണ്‌ തോല്‍ക്കുന്ന മന്ത്രിമാര്‍.

എന്‍.ഡി.എ സഖ്യം നേടാനിടയുള്ള മൂന്നു സീറ്റുകള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നായിരിക്കുമെന്നും സര്‍വേ പറയുന്നു.

തിരുവനന്തപുരത്ത് എല്‍.ഡി.എഫിന് 9-14 സീറ്റും യു.ഡി.എഫിന് 0-2 ബി.ജെ.പി. 0-3 സീറ്റും ലഭിക്കും. വട്ടിയൂര്‍ക്കാവ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ വിജയിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ ബി.ജെ.പിയുടെ ശ്രീശാന്തും ഇടതുമുന്നണിയുടെ ആന്റണി രാജുവും തമ്മിലാണ് മത്സരം. മന്ത്രി ശിവകുമാര്‍ ഇവിടെ ദയനീയമായി പരാജയപ്പെടും കൊല്ലം എല്‍.ഡി.എഫ് തൂത്തുവാരും.  കൊല്ലത്ത് എല്‍.ഡി.എഫിന് 10-11 സീറ്റും യു.ഡി.എഫ് 0-1 സീറ്റും ലഭിക്കും. ആലപ്പുഴയില്‍ എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് രണ്ടും പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന് നാലും യു.ഡി.എഫിന് ഒന്നും സീറ്റുകള്‍ ലഭിക്കും. ആറന്മുളയില്‍ ഇടുക്കിയില്‍ എല്‍.ഡി.എഫിന് മൂന്നും യു.ഡി. എഫിന് രണ്ടും കോട്ടയത്ത് എല്‍.ഡി.എഫിന് രണ്ടും യു.ഡി.എഫിന് ആറും മറ്റുള്ളവര്‍ക്ക് ഒന്നും ലഭിക്കും. എറണാകുളത്തും എല്‍.ഡി.എഫ് വന്‍മുന്നേറ്റമുണ്ടാക്കും. എറണാകുളത്ത് എല്‍.ഡി.എഫിന് 9-10 സീറ്റും യു.ഡി.എഫിന് 4-5 സീറ്റും ലഭിക്കും. തൃശൂരും ഇടത്തോട്ട് തന്നെ. തൃശൂരില്‍ എല്‍.ഡി.എഫിന് 12 ഉം യു.ഡി. എഫ് ഒന്നും സീറ്റ് ലഭിക്കും. പാലക്കാട്ട് എല്‍.ഡി.എഫ് 1-3 ഉം യു.ഡി.എഫ് 9-11 സീറ്റും ബി.ജെ.പി. 0-1 സീറ്റും മലപ്പുറത്ത് യു.ഡി.എഫിന് 13 ഉം  എല്‍.ഡി.എഫിന് മൂന്നും കോഴിക്കോട്ട് എല്‍.ഡി.എഫിന് 7-9 സീറ്റും യു.ഡി.എഫിന് 4-6 സീറ്റും ലഭിക്കും. വയനാട്ടില്‍ എല്‍.ഡി.എഫ് 1-3 സീറ്റും യു.ഡി.എഫ് 0-2 ഉം സീറ്റ് നേടും. കണ്ണൂരില്‍ എല്‍.ഡി.എഫ് 8-9 സീറ്റും യു.ഡി.എഫ് 2-3 സീറ്റും നേടും. കാസര്‍ഗോഡ് എല്‍.ഡി. എഫ് 1-2 സീറ്റും യു.ഡി.എഫ് മൂന്നും ബി.ജെ.പി 0-1 സീറ്റും നേടും. 

കേരളത്തില്‍ ഇടതുമുന്‍തൂക്കമെന്ന് ഇന്ത്യ ടി.വി – സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ. ഇന്ത്യ ടുഡേ നല്‍കിയ അത്ര സീറ്റുകള്‍ നല്‍കിയിട്ടില്ലെങ്കിലും 78 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടി.വി സര്‍വേ പ്രവചിക്കുന്നത്. യു.ഡി.എഫിന് 58 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബി.ജെ.പി രണ്ട് സീറ്റുകള്‍ വരെ നേടി അക്കൗണ്ട്‌ തുറന്നേക്കാമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ടൈംസ്‌  നൗ-സി വോട്ടര്‍ എക്സിറ്റ്  പോലും ഇതേ പ്രവചനമാണ് നടത്തുന്നത്.

 

times now

കേരളത്തില്‍ ഇടതുമുന്നേറ്റമെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 49 ശതമാനം ജനങ്ങളും ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ന്യൂസ് എക്സിനു വേണ്ടി ടുഡേയ്സ് ചാണക്യ നടത്തിയ എക്സിറ്റ് പോള്‍ സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 75 സീറ്റുകള്‍ സര്‍വേ പ്രവചിക്കുന്നു. (ഇതില്‍ 9 വരെ സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം) യു.ഡി.എഫിന് 57 സീറ്റുകളും (ഇതില്‍ 9 വരെ സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം) ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് എട്ടു സീറ്റുകള്‍ വരെ ടുഡേയ്സ് ചാണക്യ സര്‍വേ പ്രവചിക്കുന്നു. ഇതില്‍ ഇതില്‍ 4 വരെ സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം.

sha

VOTE SHARE

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നു. 178 സീറ്റുകള്‍ വരെ നേടി മമത സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. ഇടതുമുന്നണി നില മെച്ചപ്പെടുത്തും ഇടതിന് 75 സീറ്റുകള്‍ വരെ ലഭിക്കും. ഇടത്-കോണ്‍ഗ്രസ് സഖ്യം 90 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ.

WB

ബംഗാളില്‍ 233 മുതല്‍ 253 സീറ്റുകള്‍ വരെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍. 38 മുതല്‍ 51 സീറ്റുകള്‍ നേടി ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്നും സര്‍വേ പറയുന്നു. ബി.ജെ.പിയ്ക്ക് 1 മുതല്‍ 5 സീറ്റുകള്‍ വരെ ലഭിക്കാം. മറ്റുള്ളവര്‍ രണ്ട് മുതല്‍ 5 സീറ്റുകള്‍ വരെ നേടും.

ആസാമില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുമെന്നും വിവിധ എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നു. ബി.ജെ.പി മുന്നണി അസമില്‍ 81 സീറ്റുമായി അധികാരത്തില്‍ വരുമെന്നാണ് എ.ബി.പി ന്യൂസ് എക്‌സിറ്റ് പോള്‍. 79-93 സീറ്റ് വരെയാണ് ബി.ജെ.പി-എ.ജി.പി സഖ്യത്തിന് ഇന്ത്യ ടുഡെ പ്രവചിക്കുന്നത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസിനാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്‍തൂക്കം പ്രവചിക്കുന്നത്.

ASAM-1

tamil nd

shortlink

Related Articles

Post Your Comments

Related Articles


Back to top button