KeralaNews

ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് കേരളത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെടും: പിണറായി വിജയന്‍

കണ്ണൂര്‍: യു.ഡി.എഫ് കേരളത്തില്‍ നിന്നും ഈ തെരഞ്ഞെടുപ്പോടെ നിഷ്‌കാസിതരാകുമെന്ന് പിണറായി വിജയന്‍. ജനവിരുദ്ധ നടപടികള്‍, അഴിമതി, അതോടൊപ്പം നാട്ടില്‍ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത വൃത്തികേടുകള്‍, ഇതിനെല്ലാം നേതൃത്വം കൊടുത്തവര്‍ ഇനി അധികാരത്തില്‍ ഉണ്ടായികൂടെന്ന് ജനങ്ങള്‍ കരുതുന്നുവെന്നും പിണറായി പറഞ്ഞു. അതോടൊപ്പം കേരളത്തിന്റെ മതനിരപേക്ഷത വളരെ പ്രധാനമായാണ് കാണുന്നത്. അത് സംരക്ഷിക്കേണ്ടതിന് പകരം മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നടപടികള്‍ യു.ഡി.എഫ് ഗവണ്‍മെന്റ് സ്വീകരിച്ചുവെന്നതും ജനങ്ങള്‍ ഗൗരവമായിതന്നെ കാണുകയാണെന്നും പിണറായി പറഞ്ഞു. ഇവിടെ മതനിരപേക്ഷതയ്ക്ക് ആപത്ത് വരുത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്ക് കനത്ത ഒറ്റപ്പെടലാണ് അനുഭവപ്പെടേണ്ടി വരികയെന്നും അതോടൊപ്പം യു.ഡി.എഫ് കനത്ത തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button