ന്യൂഡല്‍ഹി: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന് കാഴ്ച നഷ്ടമായി. സംഭവത്തില്‍ അമ്മയ്ക്ക് 64 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഡല്‍ഹിയിലെ ഒരു ഉപഭോക്തൃ ഫോറമാണ് നഷ്ടപരിഹാരം വിധിച്ചത്.
ഡോക്ടര്‍മാര്‍ ഫലപ്രദമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് വളര്‍ച്ചയെത്താതെ പ്രസവിച്ച കുഞ്ഞിന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ട സംഭവത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പൂജ ശര്‍മ എന്ന യുവതിയാണ് പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
ഏതാനും ആഴ്ചകളായി കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കാലയളവില്‍ ഡോക്ടര്‍മാര്‍ തന്‍റെ കുഞ്ഞിന്‍റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് പൂജ പരാതിയില്‍ പറയുന്നു.
Post Your Comments