ഗുഡ്ഗാവ്: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി ഒറ്റയ്ക്ക് വഴി മുറിച്ചുകടക്കവേ വാഹനമിടിച്ച് ആസ്പത്രിയിലായ ഏഴുവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. മെയ് ഒമ്പതിനായിരുന്നു അപകടം നടന്നത്. ഒറ്റയ്ക്കായിരുന്ന കുട്ടിയെ റോങ് സൈഡില്‍ ഇറക്കിവിട്ടുവെട്ടെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂള്‍ ബസിന്റെയും കുട്ടിയെ ഇടിച്ചതിനുശേഷം നിര്‍ത്താതെ പോയ കാറിന്റെയും ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഹരിയാനയിലെ ഗുഡ്ഗാവില്‍ നടന്ന സംഭവത്തില്‍, റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധപ്രകടനം നടത്തി.
Post Your Comments