India

പ്രധാനമന്ത്രിയുടെ അമ്മ ആദ്യമായി ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അമ്മ ഹീരാ ബെന്നും തമ്മിലുള്ള അടുപ്പം ഏവര്‍ക്കുമറിവുള്ളതാണ്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ ശേഷം അവരുമൊത്ത് ചെലവഴിയ്ക്കാന്‍ മോദിയ്ക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ.

MOM-2

അടുത്തിടെ‍, ആദ്യമായി ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിക്കാനെത്തിയപ്പോള്‍, മോദി തന്നെ അമ്മയെ വീല്‍ ചെയറില്‍ ഇരുത്തി 7 ആര്‍.സി.ആറിന്റെ ഹരിതാഭമായ ചുറ്റുവട്ടം കാണിച്ചുകൊടുത്തു. ഇതിന്റെ ചിത്രങ്ങള്‍ മോദി തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു. ” എന്റെ അമ്മ ഗുജറാത്തിലേക്ക് മടങ്ങി. നീണ്ടകാലത്തിന് ശേഷം അമ്മയുമൊത്ത് നല്ല സമയം ചെലവഴിച്ചു. ഇത് ആര്‍.സി.ആറിലേക്കുള്ള അമ്മയുടെ ആദ്യത്തെ സന്ദര്‍ശനം കൂടിയായിരുന്നു ” – മോദി ട്വിറ്ററില്‍ കുറിച്ചു.

Momb

shortlink

Related Articles

Post Your Comments

Related Articles


Back to top button