ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അമ്മ ഹീരാ ബെന്നും തമ്മിലുള്ള അടുപ്പം ഏവര്‍ക്കുമറിവുള്ളതാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ശേഷം അവരുമൊത്ത് ചെലവഴിയ്ക്കാന്‍ മോദിയ്ക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ.
അടുത്തിടെ, ആദ്യമായി ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിക്കാനെത്തിയപ്പോള്‍, മോദി തന്നെ അമ്മയെ വീല്‍ ചെയറില്‍ ഇരുത്തി 7 ആര്.സി.ആറിന്റെ ഹരിതാഭമായ ചുറ്റുവട്ടം കാണിച്ചുകൊടുത്തു. ഇതിന്റെ ചിത്രങ്ങള്‍ മോദി തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു. ” എന്റെ അമ്മ ഗുജറാത്തിലേക്ക് മടങ്ങി. നീണ്ടകാലത്തിന് ശേഷം അമ്മയുമൊത്ത് നല്ല സമയം ചെലവഴിച്ചു. ഇത് ആര്.സി.ആറിലേക്കുള്ള അമ്മയുടെ ആദ്യത്തെ സന്ദര്‍ശനം കൂടിയായിരുന്നു ” – മോദി ട്വിറ്ററില്‍ കുറിച്ചു.
My mother returns to Gujarat. Spent quality time with her after a long time & that too on her 1st visit to RCR. pic.twitter.com/2n5ZT2C4PC
— Narendra Modi (@narendramodi) May 15, 2016
Post Your Comments