NewsInternational

1284 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി ; 9 എണ്ണം വാസയോഗ്യം

ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിനു വെളിയില്‍ 1284 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. അതില്‍ ഒമ്പത് എണ്ണത്തിന് വാസയോഗ്യമാവാനുള്ള സാധ്യതയും ഉണ്ടെന്നും നാസ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ എണ്ണം 3264 ആയി. നാസയുടെ കെപ്ലര്‍ എന്ന ശൂന്യാകാശ നിരീക്ഷണ പേടകമാണ് ഈ ഗ്രഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഭൂമിയുടേതു പോലെ വാസയോഗ്യമായ ഗ്രഹങ്ങള്‍ തെരയുന്നതിനാണ് കെപ്ളറെ വിനിയോഗിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പുതുതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ 550 എണ്ണം ഭൂമിയുടേതുപോലെ പാറ നിറഞ്ഞതാവാം എന്നാണ് നാസയുടെ നിഗമനം. അതില്‍ 9 എണ്ണം വാസയോഗ്യമാകാവുന്ന കാലാവസ്ഥയിലാണഉള്ളത്. ഇത്തരത്തില്‍ വാസയോഗ്യമായ 21 ഗ്രഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഭൂമിയ്ക് ഏറ്റവും അടുത്ത ഗ്രഹത്തിലേക്കുള്ള ദൂരം പതിനൊന്ന് പ്രകാശ വര്‍ഷങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button