Kerala

പെരുമ്പാവൂര്‍ കൊലപാതകം : ജിഷയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ജിഷയുടെ കൊലപാതകം അന്വേഷിച്ചതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും അന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടുകയാണെന്നും ജിഷയുടെ പിതാവ് പാപ്പു. പ്രതിയെ അന്വേഷിച്ച് ബംഗാളിലോ കൊല്‍ക്കത്തയിലോ പോകണ്ടെന്നും പ്രതി നാട്ടില്‍ തന്നെയുണ്ടെന്നും പിതാവ് പറഞ്ഞു. വീടിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് പ്രതിയെന്നും ജിഷയുടെ പിതാവ് വെളിപ്പെടുത്തി.

പോലീസ് വെറുതെ സമയം കളയുകയാണ്… തന്റെ മകള്‍ക്ക് നീതികിട്ടണം. തന്നോട് ചോദിക്കാതെയാണ് ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിഷ മരിച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. അയല്‍വാസികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇവരാരും പ്രതിയല്ലെന്ന് കണ്ടെത്തി പോലീസ് വിട്ടയച്ചിരുന്നു.‍. അതിനിടെ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ ഡി.എന്‍.എ സാമ്പിള്‍ ഇന്നലെ ലഭിച്ചിരുന്നു. ജിഷയുടെ ശരീരത്തിലെ കടിയേറ്റ പാടില്‍ നിന്ന് ലഭിച്ച ഉമ്മിനീരില്‍ നിന്നാണ് ഡി.എന്‍.എ സാമ്പിള്‍ ലഭിച്ചത്.

shortlink

Post Your Comments


Back to top button