Kerala

തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ ; പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനു കേരളം സജ്ജമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാഞ്ജി. സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. അക്രമം തടയാന്‍ കര്‍ശന നപടി സ്വീകരിച്ചു. പ്രശ്‌നബാധിത ബൂത്തുകളിലും പ്രശ്‌നസാധ്യതാ ബൂത്തുകളിലും വെബ് കാമറ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇ.കെ. മാഞ്ജി അറിയിച്ചു.

കണ്ണൂരിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നീരീക്ഷണം ഏര്‍പ്പെടുത്തും. കണ്ണൂരില്‍ നിന്നും ഓരോ മണിക്കൂറിലും പോളിംഗ് ശതമാനം ശേഖരിക്കും. മറ്റു ജില്ലകളില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ടാണു പോളിംഗ് ശതമാനം ശേഖരിക്കുക. കണ്ണൂരിലേക്ക് അയല്‍ജില്ലകളില്‍ നിന്നും നിരീക്ഷകരെ നിയോഗിക്കുമെന്നും ഇ.കെ. മാഞ്ജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button